Real Time Kerala
Kerala Breaking News

‘ബോധമില്ലാത്ത നടൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു’: വൈറലായി ഹരിശ്രീ അശോകന്റെ വാക്കുകൾ

[ad_1]

തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ പ്രതിഷേധം കനക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും മൻസൂറിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടൻ ഹരിശ്രീ അശോകൻ മുൻപ് ഒരു അഭിമുഖത്തിൽ മൻസൂർ അലി ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

സത്യം ശിവം സുന്ദരം ലൊക്കേഷനിൽ വെച്ച് മൻസൂർ അലി ഖാനിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്നു എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. കൂടാതെ ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ എന്നും ഹരിശ്രീ അശോകൻ അഭിപ്രായപ്പെട്ടു.

read also:ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കണ്ട് ഇലോണ്‍ മസ്‌ക്

സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ഹരിശ്രീ അശോകന്റെ വാക്കുകൾ ഇങ്ങനെ,

‘സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.

രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു. ‘നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന്’ ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്’. ഹരിശ്രീ അശോകൻ പങ്കുവച്ചു.



[ad_2]

Post ad 1
You might also like