Real Time Kerala
Kerala Breaking News

‘ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു’: വീട് ഇല്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

[ad_1]

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏന്തയാറില്‍ സിപിഎം നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുഷ്ട മനസുള്ളവര്‍ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു. എന്നാല്‍, പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയി. വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനായില്ലെന്ന ജാള്യതയോടെ നില്‍ക്കുകയാണിന്നും. സംസ്ഥാനത്ത് ഇനിയും വീടുകള്‍ ഇല്ലാത്തവര്‍ക്ക് വീട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം,’ മുഖ്യമന്ത്രി വ്യക്തമാക്കി.

വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് രണ്ട് വര്‍ഷം ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായ കാലമുണ്ടായിരുന്നു. 2016ല്‍ എല്‍ഡിഎഫ് ആ കുടിശിക തീര്‍ത്തു കൊടുത്തു. പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തി. ക്ഷേമ പെന്‍ഷന്‍ നല്‍കല്‍ സര്‍ക്കാരിന്റെ പണിയല്ല എന്നാണ്‌ കേന്ദ്ര ധനമന്ത്രി കേരളത്തെ ആക്ഷേപിച്ചു പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള നിയമം പോലും ഗവര്‍ണര്‍ ഒപ്പിടുന്നില്ല. എല്ലാത്തിനും ഒരു അതിരുണ്ടെന്നും അത് കടക്കുന്ന നിലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 



[ad_2]

Post ad 1
You might also like