Real Time Kerala
Kerala Breaking News

ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം

[ad_1]

തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി എളുപ്പം ലഭിക്കുന്ന ലോണുകള്‍ എടുത്ത് കടക്കെണിയിലേയ്ക്കും തീരാ ബാധ്യതയിലേയ്ക്കും എത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇതിനെതിരെ ഇടത് സര്‍ക്കാര്‍ രംഗത്ത് വന്നു. ലോണ്‍ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോണ്‍ ആപ്പുകള്‍ ഉള്‍പ്പെടെ  172 ആപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. സൈബര്‍ പൊലീസ് ഡിവിഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.

Read Also: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വി​ന് പരിക്ക്

ലോണ്‍ ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതലയോഗം മുന്‍പ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. റിസര്‍വ് ബാങ്ക്, ധന ഐടി മന്ത്രാല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ആപ്പുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതടക്കം നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

[ad_2]

Post ad 1
You might also like