[ad_1]
ഹരിപ്പാട്: കരുവാറ്റയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പ്രതിയായ കരുവാറ്റ ആറ്റുകടവിൽ സുരേഷ് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ആറ്റിൽ ചാടി രക്ഷപ്പെട്ടു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചു: യുവാവ് പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് കഴിഞ്ഞദിവസം രാത്രിയിൽ ആണ് പരിശോധന നടത്തിയത്. 10 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ആണ് പിടിച്ചെടുത്തത്.
Read Also : സിനിമാക്കാരൻ വേണ്ടെന്നു കുടുംബം, സിനിമയിലെ പണംകൊണ്ടല്ലേ ജീവിച്ചതെന്നു തമ്പിസാർ: അങ്ങനെ വിവാഹം തീരുമാനമായി: സുരേഷ് ഗോപി
പ്രിവന്റീവ് ഓഫീസർ എൻ. പ്രസന്നൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി. സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സജീവ്കുമാർ, എം. റെനി, കെ.ടി. കലേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എസ്. സൗമിലമോൾ, ഡ്രൈവർ പി.എൻ. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
[ad_2]
