[ad_1]

മഞ്ചേരി: ഇരുപത്തിയഞ്ചിലധികം കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. മഞ്ചേരി കോളജ്കുന്ന് കൈപ്പകശേരി കബീർ എന്ന പൂള കബീറി(42)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി അഡീഷണൽ എസ്ഐ സത്യപ്രസാദ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു അമ്പതോളം കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നിർദേശ പ്രകാരം ഇന്നലെ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തു വച്ചാണ് പിടികൂടിയത്. സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവ് പൊതികളാണ് പിടികൂടിയത്.
പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, രതീഷ്, തൗഫീഖ് മുബാറക്ക്, റിയാസ്, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
[ad_2]
