[ad_1]
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
read also: ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ
ലോട്ടറി വില്‍പനക്കാരനാണ് പരമേശ്വരന്‍. താമസസ്ഥലമായ മാവേലിക്കരക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.
[ad_2]