[ad_1]

മണ്ഡല മാസത്തിന് തുടക്കമായതോടെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിന് മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് ഭക്തരിൽ നിന്നും ഉണ്ടായിരിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച് വെറും രണ്ട് ദിവസത്തിനകം വെർച്വൽ ക്യൂ മുഖാന്തരം ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പഭക്തന്മാരാണ്. sabarimalaonline.org എന്ന വെബ്സൈറ്റ് മുഖാന്തരമാണ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തേണ്ടത്.
അയ്യപ്പഭക്തന്മാർക്ക് 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് നടത്താവുന്നതാണ്. പമ്പയിൽ നിന്നും ആരംഭിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. മണ്ഡലം മാസം അവസാനിക്കാറാകുമ്പോഴേക്കും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്ന അയ്യപ്പന്മാരുടെ എണ്ണം വലിയ തോതിൽ ഉയർന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അയ്യപ്പഭക്തന്മാർക്കായി ഇതിനോടകം അയ്യൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ് തുടങ്ങിയ പ്രധാന പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ എല്ലാം അയ്യൻ ആപ്പ് മുഖാന്തരം അറിയാൻ സാധിക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലാണ് അയ്യൻ ആപ്പിലെ ഫീച്ചറുകൾ ലഭ്യമാകുക. ഭക്തജനങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും അയ്യൻ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
[ad_2]
