[ad_1]
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ വയനാട് ജില്ലയിൽ നടക്കും. രാവിലെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. ജില്ലയിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ പ്രഭാത യോഗത്തിൽ ചർച്ച ചെയ്യും.
കൽപ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് രാവിലെ 11 ന് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ നടക്കും. അയ്യായിരത്തോളം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും. പത്തോളം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകിട്ട് 3 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് നടക്കും. ഉച്ചയ്ക്ക് 1 മുതൽ ഇവിടെ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കും. അന്വേഷണ കൗണ്ടറിൽ നിന്നും ടോക്കൺ സ്വീകരിച്ച് 1 മുതൽ 10 വരെയുള്ള കൗണ്ടറുകളിൽ പരാതി നൽകാം. കൗണ്ടർ 1 ൽ മുതിർന്ന പൗരന്മാരിൽ നിന്നും പരാതികൾ സ്വീകരിക്കും. കൗണ്ടർ 2,3 സ്ത്രീകൾ, കൗണ്ടർ 4 ഭിന്നശേഷിക്കാർ, കൗണ്ടർ 5 മുതൽ 10 വരെ ജനറൽ വിഭാഗത്തിനും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് മാനന്തവാടി ജിവിഎച്ച്എസ്സ്എസ്സ് മൈതാനത്ത് വൈകീട്ട് 4.30 ന് നടക്കും. മാനന്തവാടി നിയോജക മണ്ഡലം വികസന പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഫോട്ടോപ്രദർശനവും ഇവിടെ നടക്കും. പരാതികൾ സ്വീകരിക്കാനുള്ള കൗണ്ടറുകൾ ഉച്ചയ്ക്ക് 1 മുതൽ ഇവിടെ പ്രവർത്തിക്കും. 1 ഭിന്നശേഷിക്കാർ, 2,3 വയോജനങ്ങൾ, 4,5,6 സ്ത്രീകൾ, 7 മുതൽ 10 വരെ ജനറൽ വിഭാഗങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും.
നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങൾ, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകൾ തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രഭാതയോഗത്തിൽ പങ്കെടുക്കുന്നവർക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും പ്രത്യേകം പാസ്സ് നൽകിയാണ് പ്രവേശനം അനുവദിക്കുക.
Read Also: മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള പുരുഷനോടൊപ്പമാണ് ലൈംഗികത ഇഷ്ടപ്പെടുന്നത്: മനസിലാക്കാം
[ad_2]