Real Time Kerala
Kerala Breaking News

അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

[ad_1]

കോഴിക്കോട്: അമ്മയും സഹോദരിയും ചേർന്ന് തങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പന്നിയൂർ പോലീസിനാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകി ട്രസ്റ്റും ബിസിനസ്സ് സ്ഥാപനവും നടത്തുകയാണ് മക്കൾ. സഹോദരിയും അമ്മയും ചേർന്ന് തങ്ങൾക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതായി മക്കൾ പരാതിയിൽ പറഞ്ഞ. ആർഡിഒയ്ക്കും പരാതി നൽകി. തങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ ട്രസ്റ്റിനെതിരെയുള്ള വ്യാപകമായി പരാതി നൽകുകയാണെന്ന് എം കെ രമേഷും എം കെ രാകേഷും സമർപ്പിച്ച പരാതിയിൽ പറയുന്നു.



[ad_2]

Post ad 1
You might also like