[ad_1]

കാട്ടാക്കട: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വിളപ്പിൽ പുറ്റുമ്മേൽകോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മൻസിലിൽ നവാസുദീൻ(44) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല പൊലീസാണ് പിടികൂടിയത്.
വിളപ്പിൽശാല കുളച്ചിക്കോട് സ്വദേശി ജോബി മോഹനനെ ക്രൂരമായി ആയുധം ഉപയോഗിച്ച് മർദിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. മോഷണം, പിടിച്ചു പറി, ഭവനഭേദനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്നിവ നടത്തുന്ന കൊടും കുറ്റവാളിയാണ് ഇയാളെണ് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റ സമ്മതം നടത്തി. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
[ad_2]
