[ad_1]
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഗജമുത്തശ്ശി താര ചരിഞ്ഞു. ദേവസ്വം രേഖപ്രകാരം 70 വയസായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ടയിലായിരുന്നു അന്ത്യം.
read also: സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിര്‍മ്മിക്കും
അഞ്ച് വര്‍ഷം മുൻപ് ഗജമുത്തശ്ശി പട്ടം നല്കി താരയെ ആദരിച്ചിരുന്നു. കമല സര്‍ക്കസ് ഉടമ ദാമോദരനാണ് താരയെ 1957 മേയ് ഒൻപതിന് നടയ്ക്കിരുത്തിയത്. താരയ്ക്ക് അന്ന് നാല് വയസായിരുന്നു. പ്രശസ്തനായ ഗുരുവായൂര്‍ കേശവനെ നടയ്ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്
[ad_2]