ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ചു: മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും
[ad_1]

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരനായ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മേത്തല എല്‍തുരുത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരനെ(53)യാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിനും 1.35 ലക്ഷം രൂപ പിഴ അടക്കാനും ആണ് ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 17നാണ് സംഭവം. കൊടുങ്ങല്ലൂർ സി.ഐ ആയിരുന്ന ബ്രിജുകുമാർ ആണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ.എൻ. സിനിമോൾ എന്നിവർ ഹാജരായി.
പിഴ ഈടാക്കിയാൽ അതിജീവിതക്ക് നഷ്ടപരിഹാരം നൽകാനും മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദേശം കോടതി നൽകി.
[ad_2]
