Real Time Kerala
Kerala Breaking News

കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ കുട്ടിക്ക് നൽകേണ്ട ആന്റിബയോട്ടിക് നൽകിയില്ല സൂപ്രണ്ടിനെ ഉപരോധിച്ചു യുവമോർച്ച

 

 

കൊല്ലം ജില്ലാ വിക്ടോറിയ ഹോസ്പിറ്റലിൽ പനിയെ തുടർന്ന് കൊല്ലം മുണ്ടക്കൽ തില്ലേരി സ്വദേശിനി ആയിട്ടുള്ള വിൻസി യുടെ രണ്ടു വയസ്സുകാരൻ ആയിട്ടുള്ള കുട്ടിക്ക് ഉച്ചയ്ക്ക് എടുക്കാനുള്ള ആന്റിബയോട്ടിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിന്റെ അലംഭാവത്താൽ എടുക്കാൻ സാധിക്കാത്തത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് യുവമോർച്ച ഉപരോധിച്ചത്. ഉച്ചയ്ക്ക് ആന്റിബയോട്ടിക്ക് എടുക്കുവാനായി അമ്മയും കുഞ്ഞും നേഴ്സിനെ സമീപിച്ചപ്പോൾ താൻ വിളിച്ചതിനുശേഷം വന്നാൽ മതി എന്നായിരുന്നു നേഴ്സിന്റെ മറുപടി തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം അമ്മയും കുഞ്ഞും കുഞ്ഞുമായി എത്തി ഇത്ര നേരമായിട്ടും ആന്റിബയോട്ടിക്ക് എടുത്തില്ല എന്ന കാര്യം അറിയിച്ചപ്പോൾ ആന്റിബയോട്ടിക് ഇല്ല എന്ന് പറഞ്ഞ് മടക്കി അയച്ചു . ഡോക്ടർ ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തി കാണും എന്ന് വിചാരിച്ച് കുഞ്ഞുമായി പോയ അമ്മ രാത്രിയിൽ എത്തിയപ്പോഴേക്കും ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് മോശമായി സംസാരിക്കുകയും എന്തുകൊണ്ട് ഉച്ചയ്ക്ക് എടുത്തില്ല എന്ന് അമ്മയോട് പൊട്ടിത്തെറിച്ച്കൊണ്ട് ” സൗജന്യമായി കിട്ടുന്ന ചികിത്സ അല്ലേ ഇവിടെ ഇങ്ങനെയൊക്കെയാണ് @വേണമെങ്കിൽ നിങ്ങൾക്ക് പ്രൈവറ്റ്ആശുപത്രിയിൽ സമീപിക്കാം എന്നും ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്തു. രാത്രി 10 മണിക്ക് തന്നെ ഈ കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നേഴ്സുമാരുടെ ഭാഗത്തുനിന്നും ദേഷ്യപ്പെടലും പരിഹാസവും ആണ് ലഭിച്ചത്. തുടർന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തെ വിവരം അറിയിച്ചതിനെ തുടർന്ന് യുവമോർച്ച ജില്ലാപ്രസിഡന്റ് നേതൃത്വത്തിൽ പ്രവർത്തകർ കൊല്ലം ജില്ലാ വിക്ടോറിയ ഹോസ്പിറ്റൽ സൂപ്രണ്ടിനെ ഉപരോധിക്കുകയും അമ്മയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ജോലിയിൽ വീഴ്ചവരുത്തിയ നേഴ്സിനെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഉപരോധ സമരത്തിൽ നിന്നും പ്രവർത്തകർ പിന്മാറാത്തതിനെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ചെയ്തു. നേഴ്സിങ് സൂപ്രണ്ടിനെ വിളിച്ചുവരുത്തി പരാതിക്കാരുടെ പരാതിയിൽ മേൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്നും കുറ്റക്കാരിയാണ് എന്ന് തെളിഞ്ഞാൽ ഡിഎം ഓ യെ അറിയിച്ചു വേണ്ട നടപടി സ്വീകരിക്കാമെന്ന് വിക്ടോറിയ ആശുപത്രി സൂപ്രണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന് ഉറപ്പു നൽകി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടക്കൽ,ബിജെപി കോറ്റംങ്കര വാർഡ് മെമ്പർ ഗീതു, ജില്ലാ ഭാരവാഹിയായ വിഷ്ണുആനിൽ, യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് ബിനോയ് മാത്യൂസ്, ഇരവിപുരം മണ്ഡലം സെക്രട്ടറി ആദിത്യൻ, നേതാക്കന്മാരായ മനു ലാൽ, രഞ്ജിത അനിൽ,സുധി,ജിത്തു എന്നിവർ പങ്കെടുത്തു

 

Post ad 1
You might also like