Real Time Kerala
Kerala Breaking News

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും, നടപടിക്കൊരുങ്ങി എംവിഡി

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച്‌ മോട്ടോർ വാഹന വകുപ്പ്.

 

 

രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാൻ നിർദേശിച്ച്‌ മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും നടൻ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നടപടി.

 

 

തമ്മനം-കാരണക്കോടം റോഡില്‍ ജൂലൈ 29ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സുരാജ് ഓടിച്ച കാർ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്‌ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്.

Post ad 1
You might also like