ചവറ.മുൻ എം.എല്‍.എ എൻ.വിജയൻ പിള്ളയുടെ 4-ാം അനുസ്മരണ ദിനാചരണം 8 ന് നടക്കും. വൈകിട്ട് 4.30ന് ചവറ ബസ് സ്റ്റാൻഡില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷനാകും. അനുസ്മരണ പ്രഭാഷണം മുല്ലക്കര രത്‌നാകരൻ നിർവഹിക്കും. ഡോ.സുജിത് വിജയൻപിള്ള എം.എല്‍.എ, സി.പി.എം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അനില്‍പുത്തേഴം, സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ജി മുരളീധരൻ, വിവിധ കക്ഷിനേതാക്കളായ ചവറഷാ, എബ്രഹാം താമരശ്ശേരില്‍, സിനില്‍കുമാർ,സാസംണ്‍ നെറോണ, പി.കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ചവറ മടപ്പള്ളി എം.എസ്.എൻ കോളേജില്‍ എം.എസ്.എൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9.30ന് നടക്കുന്ന അനുസ്മരണചടങ്ങില്‍ എം.എസ്.എൻ ട്രസ്റ്റ് ചെയർമാൻ അഡ്വ.രാജൻപിള്ള അദ്ധ്യക്ഷനാകും. കോവൂർകുഞ്ഞുമോൻ എം.എല്‍.എ, സി.ആർ മഹേഷ് എം.എല്‍.എ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, ട്രസ്റ്റ് അംഗങ്ങളായ എൻ.
ചന്ദ്രൻപിള്ള, എൻ.ഉണ്ണികൃഷ്ണപിള്ള, എന്നിവർ അനുസ്മരണ ചടങ്ങില്‍ സംസാരിക്കും. സാമൂഹിക പ്രവർത്തക, വനിത സംരംഭക എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ഡോ. ബിന്ദു, യുവവ്യവസായി പ്രതാപ്.ആർ.നായർ, ആരോഗ്യ രംഗത്തെ ഡോ.സന്തോഷ്‌നായർ (നായേഴ്‌സ് ഹോസ്പിറ്റല്‍), യുവസംരഭകനായ ജമാലുദ്ദീൻ എന്നിവരെ ആദരിക്കും. ട്രസ്റ്റ് അംഗംകൂടിയായ ഡോ.സുജിത് വിജയൻപിള്ള സ്വാഗതവും എം.എസ്.എൻ കോളേജ് മാനേജിംഗ് ഡയറക്ടറർ ഗോപാലകൃഷ്ണപിള്ള നന്ദിയും പറയും.
എൻ.വിജയൻപിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്ബും മരുന്നുവിതരണവും രാവിലെ എം.എസ്.എൻ കോളേജില്‍ നടക്കും. ആസ്റ്റർ പി.എം.എഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്ബ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി ജെ. ചിഞ്ചുറാണി ക്യാമ്ബ് ഉദ്ഘാടനം ചെയ്യും. ഡോ.സുജിത് വിജയൻപിള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി സുധീഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ, സെക്രട്ടറി വി.വിജയകുമാർ, തുടങ്ങിയവർ പങ്കെടുക്കും. 7 ഡോക്ടർമാർ ക്യാമ്ബില്‍ പങ്കെടുത്ത് രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കും.