Real Time Kerala
Kerala Breaking News

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താൻ ശ്രമം; തിരുവനന്തപുരത്ത് 19-കാരൻ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കട മുക്ക് അനസ് മൻസിലില്‍ ആരീഫിനെ (19) ആണ് തമിഴ്നാട് കുളച്ചലില്‍ നിന്നും പോലീസ് പിടികൂടിയത്.പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് എം.ജി. കോളേജ് വിദ്യാർഥിനിയെ ആയുധം കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചത്.

 

പ്രാവച്ചമ്ബലം കോണ്‍വെന്റ് റോഡില്‍ പൊറ്റവിളയില്‍ വെച്ച്‌ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിവേറ്റ വിദ്യാർത്ഥിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഫോർട്ട് എ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫോറൻസിക് വിഭാഗവും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.

 

പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സി.ഐ. പ്രജീഷ് പറഞ്ഞു. വിദ്യാർഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുനു.

 

 

Post ad 1
You might also like