Real Time Kerala
Kerala Breaking News

കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ നക്ഷത്രക്ക് ദാരുണാന്ത്യം

കൊല്ലം . കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം.

ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ ദാരുണാന്ത്യം.

FacebookTwitterWhatsAppXShare

Post ad 1
You might also like