Real Time Kerala
Kerala Breaking News

ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചുവേളി ശംഭുവെട്ടത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു

 

ഭര്‍ത്താവ് ഭരതന്നൂര്‍ മൈലമൂട് സേമ്യക്കട അനീഷ് ഭവനില്‍ അനീഷ് (36), സുഹൃത്തും കാര്‍ഡ്രൈവറുമായ മുരുക്കുംപുഴ മുല്ലശ്ശേരി ആര്‍.എം നിവാസില്‍ റഫീക്ക് (38) എന്നിവരെയാണ് പിടികൂടിയത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അനേഷണം നടത്തവേയാണ് രണ്ടുപേരെയും പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

 

മേയ് 25ന് ഉച്ചതിരിഞ്ഞ് 3.30ഓടെ അനീഷിന്റെ ഭാര്യയായ കൊച്ചുവേളി സ്വദേശിനി സോണിയയെ (24) സുഹൃത്തായ റഫീക്കിനൊപ്പം കാറിലെത്തിയ അനീഷ് കൊച്ചുവേളി ശംഭുവെട്ടത്ത് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സോണിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അനീഷ് സുഹൃത്ത് ഓടിച്ച കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ സോണിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post ad 1
You might also like