Real Time Kerala
Kerala Breaking News

വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍

തൃശ്ശൂർ..ആളൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറല്‍ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്.

ആളൂർ കേന്ദ്രീകരിച്ച്‌ ഇയാള്‍ക്ക് ട്യൂഷൻ സ്ഥാപനങ്ങളുണ്ട്. ട്യൂഷൻ സ്ഥാപനത്തില്‍ വന്നുള്ള പരിചയത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി സമൂഹ്യമാദ്ധ്യമം വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൻ വച്ച്‌ പെണ്‍കുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തി.

 

  • 2021 മുതല്‍ പലതവണ ശാരികമായി ഉപദ്രവിച്ചതായാണ് പരാതി. ഇയാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് നഗ്ന ഫോട്ടോള്‍ അയച്ചതായും പരാതിയുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Post ad 1
You might also like