Real Time Kerala
Kerala Breaking News

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഒന്നാം പ്രതി അജ്മലിന് ജാമ്യം

കരുനാഗപ്പള്ളി..യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തന്റെ നിര്‍ദ്ദേശപ്രകാരമല്ല അജ്മല്‍ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

 

തിരുവോണ ദിവസമാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ സ്‌കൂട്ടറിന് പുറകില്‍ ഇരുന്ന കുഞ്ഞുമോള്‍ റോഡില്‍ വീഴുന്നത്. സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താതെ ഡ്രൈവറായ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

 

നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. കെഎല്‍ ക്യു 23 9347 നമ്ബരിലുള്ള കാറിലായിരുന്നു ശ്രീക്കുട്ടിയും അജ്മലും യാത്രചെയ്തിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

 

ശ്രീക്കുട്ടി വാഹനം ഓടിച്ച്‌ മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റവും ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞിരു ന്നു.

Post ad 1
You might also like