പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. വർക്കല കവലയൂർ ഒലിപ്പില്‍ വീട്ടില്‍ 26 വയസ്സുള്ള ബിൻഷാദ് ആണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി 18ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പെണ്‍കുട്ടി സ്കൂളില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്ന വഴി കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂർവ്വം കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പ്രതിയുടെ രണ്ടു സുഹൃത്തുക്കളും കാറിനുള്ളില്‍ ഉണ്ടായിരുന്നു.
