Real Time Kerala
Kerala Breaking News

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നും എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് മാനൂർ തെക്കേടത്ത് രമണൻ മകൻ രാഹുൽ(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ പക്കൽ നിന്നും സിപ്പ് ലോക്ക് കവറിനുള്ളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.31 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ, ശ്രീനാഥ്, ഷാലു എന്നിവരും ഡാൻസാഫ് സംഘാംഗങ്ങളായ രതീഷ്, രിപു, വിനോദ് എന്നിവരുമടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post ad 1
You might also like