Real Time Kerala
Kerala Breaking News

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച്‌ കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച്‌ മരിച്ചത്

 

രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.

 

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച്‌ കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

 

 

Post ad 1
You might also like