ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി മകൻ്റെ സുഹൃത്തായ ഒൻപതാം ക്ലാസുകാരനോടൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത് പോലീസ്, സംഭവം ആലത്തൂരില്‍
ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന 35 കാരിയായ യുവതി മകന്റെ സുഹൃത്തായ ഒൻപതാം ക്ലാസുകാരനോടൊപ്പം നാടുവിട്ടു.
ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ തട്ടികൊണ്ട് പോയതിന് പോലീസ് യുവതിക്കെതിരെ കേസെടുത്തു. 14 വയസുള്ള കുട്ടി രാവിലെ സ്കൂളിലേക്ക് പോകുകയും തിരിച്ചെത്താതിരിക്കുകയും ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കൊപ്പം പോയതായി സൂചന ലഭിച്ചത്. ആലത്തൂർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും ഒടുവില്‍ കണ്ടെത്തിയത്.
സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി യുവതിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് വിദ്യാർത്ഥി പറഞ്ഞുവെന്നാണ് യുവതി പോലീസില്‍ നല്കിയ മൊഴി. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ഇങ്ങനെയാണ് ഇവർ ഇരുവരും നാടുവിട്ടത്. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
