പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍. ഗൊലാബ് ഹുസൈനെന്ന 20കാരനെയാണഅ കോഴിക്കോട് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്
അസം സ്വദേശിനിയെ ജനുവരിയില്‍ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നും കടത്തി കൊണ്ടുവന്നാണ് പീഡിപ്പിച്ചത്
പ്രതി താമസിക്കുന്ന മുക്കത്തെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മാസം 23ന് കുട്ടിയെ കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്ത് കൊണ്ടുവന്ന് മർദിക്കുകയും ചെയ്തു
വിവരം അറിഞ്ഞ പോലീസ് കേസെടുക്കുകയായിരുന്നു. ആറാം ഗേറ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
