Real Time Kerala
Kerala Breaking News

ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ

 

 

 

കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. മണപ്പള്ളി സൗത്ത് കാപ്പിത്തറ കിഴക്കതിൽ രാജുവിന്റെ മകൻ മിഥുൻരാജ് 22 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്.ഈ കഴിഞ്ഞ ബുധനാഴ്ച തഴവ ഉത്സവ ഘോഷയാത്ര നടക്കുന്നതിന് ഇടയിൽ വച്ചു സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് അത് തടയാൻ ശ്രമിച്ച പരാതിക്കാരനെ മിഥുൻ ഉൾപ്പെട്ട സംഘം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ആയിരുന്നു.

 

 

കുത്തുകൊണ്ട പരാതിക്കാരൻ ചികിത്സയിലാണ് . തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളിൽ മറ്റ് പ്രതികളെ പിടികൂടുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

 

 

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ ബിജുവിൻ്റെ നേത്യത്യത്തിൽ എസ്ഐ മാരായ ഷമീർ, കണ്ണൻ , ഷാജിമോൻ,അബീഷ് എസ് സി പി ഓ മാരായ ഹാഷിം,രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ മിഥുൻ നേരത്തെ വധ ശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ്

Post ad 1
You might also like