സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൊല്ലം ചവറയില്‍ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയില്‍.
പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയില്‍ വില്‍പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനില്‍ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയതെന്നും, അവരെക്കുറിച്ചുള്ള സൂചന ലഭിച്ചതായും എക്സൈസ് അറിയിച്ചു.
