കരുനാഗപ്പള്ളിയിൽ വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമില്‍ ചെടിച്ചട്ടിയില്‍ നട്ടു വളര്‍ത്തി വന്ന 21 ഗഞ്ചാവ് ചെടികളും, 5 ഗ്രാം ഗഞ്ചാവ്, ആംപ്യുള്‍ എന്നിവ കണ്ടെത്തി
കരുനാഗപ്പള്ളി താലൂക്കില്‍ അയണിവേലികുളങ്ങര വില്ലേജില്‍ മരുതൂര്‍കുളങ്ങര തെക്ക് മുറിയില്‍ ചെറുകോല്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ് മകന്‍ മുഹമ്മദ് മുഹ്സിന്‍ (32 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.
കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.പി യോടൊപ്പം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അജിത്‌കുമാര്‍.എ, പ്രിവെന്റിവ് ഓഫീസര്‍ (ഗ്രേഡ്) അനില്‍കുമാര്‍.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അന്‍ഷാദ്.എസ്. അഖില്‍.ആര്‍, സഫേഴ്സൺ.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയലക്ഷ്മി.എസ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ (ഗ്രേഡ്) മന്‍സൂര്‍.പി.എം എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു
