Real Time Kerala
Kerala Breaking News

ഗുരുതര നിയമ ലംഘനം: കിളിമാനൂര്‍ പോലീസിന്റെ ടാഗ് ഓട്ടോ തൊഴിലാളികള്‍ക്കും

കിളിമാനൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അണിഞ്ഞിരിക്കുന്നത് പോലീസ് ടാഗ്. ഗുരുതര നിയമ ലംഘനം നടന്നിട്ടും കണ്ണടച്ച്‌ പോലീസ്.

ടാഗ് നല്‍കിയത് പഴയ കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത്. പോലീസിനെയും ഓട്ടോത്തൊഴിലാളികളെയും തിരിച്ചറിയാനാകാതെ നാട്ടുകാര്‍. 257 ഓട്ടോ തൊഴിലാളികള്‍ക്കാണ് പോലീസ് എന്നെഴുതിയ ടാഗ് നല്‍കിയിരിക്കുന്നത്.

 

ഓട്ടോ തൊഴിലാളികള്‍ക്ക് പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് വക തിരിച്ചറിയല്‍ കാര്‍ഡിലാണ് ഗുരുതര പിഴവ്. കിളിമാനൂര്‍ പോലീസ് എന്ന് പ്രിന്റ് ചെയ്ത ടാഗില്‍ ആണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരിക്കുന്നത്. കിളിമാനൂര്‍ പോലീസ് എന്ന് വലുതായി പ്രിന്റ് ചെയ്തിട്ടുള്ള ടാഗില്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്. പഞ്ചയാത്ത് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സലില്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. എഴുതിയിരിക്കുന്നത്. പഴയകുന്നുമ്മേല്‍ പഞ്ചായത്തും കിളിമാനൂര്‍ പോലീസും സംയുക്തമായാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തിയതെന്നാണ് സൂചന.

 

പ്രഥമ ദൃഷ്ട്യാ പോലീസ് എന്ന് തോന്നിക്കുന്ന അടയാളങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് കിളിമാനൂരിലെ തലതിരിഞ്ഞ നടപടി. ബിഎംഎസിന്റെ കീഴിലുള്ള തൊഴിലാളി സംഘടനയില്‍ കിളിമാനൂരില്‍ 60 തൊഴിലാളികള്‍ ഉണ്ടെങ്കിലും അവരെയാരെയും അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. ഓട്ടോറിക്ഷകളില്‍ ബിഎംഎസ് തൊഴിലാളി യൂണിയനില്‍ അംഗമെന്ന നിലയില്‍ സ്റ്റിക്കര്‍ പതിച്ചതിന് ഓട്ടോ പിടിച്ചെടുത്ത് നടപടി എടുത്ത കിളിമാനൂര്‍ പോലീസാണ് ഇപ്പോള്‍ പോലീസ് എന്ന് സാമ്യമുള്ള ടാഗോടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരിക്കുന്നത്. കേരള പോലീസ് എന്ന ടാഗ് പുറത്ത് പ്രിന്റ് ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് കിളിമാനൂര്‍ പോലീസ് എന്ന ടാഗുമായി കിളിമാനൂരില്‍ ഓട്ടോ തൊഴിലാളികള്‍ നാട് ചുറ്റുന്നത്.

Post ad 1
You might also like