കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പാട് സ്വദേശികളായ ബാബു, ശശി, സുരുകുമാർ എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസ് ന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ എബിമോൻ.കെ.വി, ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു തങ്കച്ചൻ, ചാൾസ്, പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി.എസ്.പിള്ള,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
#KeralaExcise #SayNoToDrugs
