Real Time Kerala
Kerala Breaking News

ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ബീജത്തിന്റെ അളവ് കുറയ്ക്കും

[ad_1]

നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മുടെ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുണ്ട്. പതിവായി വർക്ക് ഔട്ട് ചെയ്യുന്നത് വഴി നല്ല ആരോഗ്യം നിലനിർത്താൻ നമുക്ക് കഴിയും. ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാൻ നമ്മളും ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം നിങ്ങളുടെ ഭക്ഷണക്രമവും പോഷകാഹാരവും ശ്രദ്ധിക്കണം. സ്ത്രീകൾ ഗർഭിണിയാകാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ പലപ്പോഴും ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് പുരുഷന്മാർക്കും. ചില ഭക്ഷണങ്ങൾ ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും അവയുടെ എണ്ണത്തെ നശിപ്പിക്കുകയും ചെയ്യും.

അത്ര എളുപ്പത്തിൽ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ ആവശ്യമായ ബീജം അല്ലെങ്കിൽ സ്‌പേം കൗണ്ട് ഇല്ലെങ്കിൽ ഗർഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യതയ്‌ക്ക് ജീവിത ശൈലിയും കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുമാണ് വില്ലനാകുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ പുരുഷന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ ബീജത്തിന്റെ എണ്ണം കുറയാൻ അത് കാരണമാകും. ഇത്തരത്തിൽ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച് കഴിച്ചാൽ ഈ പ്രശ്‌നം ഉണ്ടാകില്ല.

ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാർക്ക് നല്ലതല്ല.

പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്.

പാവയ്‌ക്കയും മിന്റ് അല്ലെങ്കിൽ പുതിനയും പുരുഷന്മാർ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.



[ad_2]

Post ad 1
You might also like