Real Time Kerala
Kerala Breaking News

ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ നാരങ്ങാനീര് | lemon-juice, ANTS, to get rid of, Latest News, News, Life Style, Health & Fitness

[ad_1]

വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ഒരു തവണ ഉപയോഗിച്ചാൽ അപ്പോൾ തന്നെ ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാൻ കെൽപ്പുള്ള ഇത്തരം വിഷ വസ്തുക്കൾ വീട്ടിലുള്ളവർക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ധാരാളമാണ്.

എന്നാൽ, അത്തരം രാസവസ്തുക്കളുടെ പുറകെ ഒന്നും പോകേണ്ടതില്ല ഈ കുഞ്ഞൻ ഉറുമ്പിനെ തുരുത്താൻ. നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇവയെ ആരോഗ്യപരമായി തുരത്താൻ കഴിയും.

കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ തൂക്കുക. രണ്ടാമത്തേത്, നാരങ്ങാനീരിന്റെ പ്രയോഗമാണ്. നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്.

നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തൂക്കിയാൽ ഉറുമ്പിനെ തടയാനാകും. വിനാഗിരിയും ഉറുമ്പുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു ഉപാധിയാണ്. വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചത് ഉപയോഗിച്ച് അടുക്കള ഉള്‍പ്പെടെ ഉറുമ്പുകള്‍ വരാനിടയുള്ള ഭാഗങ്ങള്‍ തുടച്ചാൽ ഉറുമ്പുകളെ പ്രതിരോധിക്കാൻ കഴിയും.



[ad_2]

Post ad 1
You might also like