[ad_1]
സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന്റെ കാരണം അറിയാമോ
ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് രസം. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രസത്തില്‍ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയവ രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ രസത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
READ ALSO: വീണ്ടും ഒരു താരവിവാഹം !! ഓം ശാന്തി ഓശാനയിലെ നായികയുടെ വരൻ യുവനടൻ
രസത്തില്‍ ചേര്‍ത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് രസം. രസം കുടിക്കുന്നത് കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നു.
[ad_2]