[ad_1]
കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. കട്ടൻ ചായക്ക് ചില ഗുണങ്ങളുണ്ട്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റുകളായ തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയവ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.
കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ. സ്ഥിരമായി കട്ടന്‍ചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.
[ad_2]