Real Time Kerala
Kerala Breaking News

ഷോട്ട് കട്ടായിട്ടും ചുംബനം നിർത്തിയില്ല, സ്വയം മറന്നു പോയി: രാംലീലയിലെ പ്രണയരംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ

[ad_1]

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘രാം ലീല’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായി. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് താരദമ്പതികൾ തുറന്ന് പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ്, രാം ലീലയുടെ ഷൂട്ടിംഗിനിടെ എങ്ങനെ പ്രണയം തുടങ്ങിയെന്നും ചിത്തത്തിലെ പ്രണയ രംഗങ്ങൾ തങ്ങൾക്ക് എന്തുകൊണ്ട് സ്‌പെഷ്യൽ ആണെന്നും ദീപികയും രൺവീറും തുറന്നു പറഞ്ഞത്. സഞ്ജയ് ലീല ബൻസാലിയുടെ വീട്ടിൽ വച്ച് ദീപികയെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് പ്രണയം തോന്നി എന്ന് രൺവീർ പറയുന്നു.

‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ ‘: വിമർശനവുമായി കെ സുരേന്ദ്രൻ

‘രാം ലീലയിലെ പ്രണയ രംഗങ്ങൾ ഒറിജിനൽ ആണ്. അതിലെ ‘അംഗ് ലഗാ ദേരേ’ എന്ന ഗാനത്തിൽ ഒരു നീണ്ട ചുംബനമുണ്ട്. അതിന്റെ അവസാനം ഞങ്ങൾ നിൽക്കുന്നതിനടുത്തെ ജനാലയുടെ കണ്ണാടിയിൽ ഒരു ഇഷ്ടിക വന്നു വീഴുന്നതും ജനാല പൊട്ടുന്നതുമാണ് രംഗം. ഷോട്ട് തുടങ്ങി, ഞങ്ങൾ ചുംബിച്ചും തുടങ്ങി. പക്ഷേ ഇഷ്ടിക വീണിട്ടും ഷോട്ട് കട്ടായിട്ടും അത് നിർത്തിയില്ല. കാരണം ഞങ്ങൾ അത് അറിഞ്ഞില്ല, സ്വയം മറന്നു പോയി,’ രൺവീർ സിംഗ് പറഞ്ഞു.



[ad_2]

Post ad 1
You might also like