Real Time Kerala
Kerala Breaking News

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും അറസ്റ്റിൽ

[ad_1]

ട്രിച്ചി: കാമുകന് വേണ്ടി ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രഭു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയായ വിനോദിനി (26) ആണ് കൊലപാതകം പ്ലാൻ ചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്താൻ വിനോദിനെ തന്റെ കാമുകനായ ഭാരതിയെ കൂട്ടുപിടിച്ചു. ഒപ്പം മൂന്ന് സുഹൃത്തുക്കളെയും. അന്വേഷണത്തിൽ വിനോദിനി അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പൂക്കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട പ്രഭു. വിനോദിനിക്ക് 23 കാരനായ ഭാരതിയുടെ അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയ പ്രഭു ഇത് ചോദ്യം ചെയ്തു. ഇതേത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. വിനോദിനി പ്രഭുവിന് ഉറക്കഗുളിക നൽകി മയക്കിയ ശേഷം, ഭാരതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ട്രിച്ചി-മധുര ഹൈവേക്ക് സമീപം മൃതദേഹം കത്തിച്ച് സംസ്കരിക്കാൻ സംഘം ശ്രമിച്ചെങ്കിലും മഴ കാരണം സാധിച്ചില്ല. പിന്നീട് അവർ പ്രഭുവിന്റെ മൃതദേഹം രണ്ടായി മുറിച്ച് കാവേരി, കൊല്ലിടം നദികളിൽ ഒഴുക്കി.

വിനോദിനി, ഭാരതി, ഇവരുടെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

നവംബർ അഞ്ചിന് പ്രഭുവിന്റെ സഹോദരൻ പ്രഭുവിനെ കാണാൻ വീട്ടിൽ ചെന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് വിനോദിനി പറഞ്ഞു. സഹോദരനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പോലീസ് കണ്ടെത്തി.

വിനോദിനിയും ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു അറിഞ്ഞു. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പ്രഭു വിനോദിനിയോട് ആവശ്യപ്പെട്ടു. തുടർന്ന് 10 ദിവസം വിനോദിനി ഭാരതിയെ കണ്ടില്ലെങ്കിലും കാമുകനൊപ്പം പ്രഭുവിനെ കൊല്ലാൻ ആലോചിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

[ad_2]

Post ad 1
You might also like