Real Time Kerala
Kerala Breaking News

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

[ad_1]

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിൽ നടന്ന സംഭവത്തിൽ ബസ് ആഴമുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

ഒരാഴ്ചയ്ക്കിടെ ദോഡ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്. ബട്ടോട്ട്-കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപം റോഡിൽ നിന്ന് തെന്നി 300 അടി താഴെയാണ് ബസ് വീണതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം ആരംഭിച്ചതായും ചില മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വിന് ദാരുണാന്ത്യം

‘ദോഡയിലെ അസാറിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഡിവി കോം ആൻഡ് ഡിസ്റ്റ് അഡ്മിൻ നിർദ്ദേശിച്ചു,’ മനോജ് സിൻഹ വ്യക്തമാക്കി.



[ad_2]

Post ad 1
You might also like