Real Time Kerala
Kerala Breaking News

‘അയാൾക്ക് ഒരു ചരിത്രമുണ്ട്’; ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഹര്‍ദീപ് സിങ് നിജ്ജാറിനും കാനഡക്കുമെതിരെ എസ് ജയശങ്കർ

[ad_1]

ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഇന്ത്യ-കാനഡ പ്രശ്നത്തെക്കുറിച്ചും ഹര്‍ദീപ് സിങ് നിജ്ജാറിനെക്കുറിച്ചും കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ചും സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “അയാൾക്ക് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ട്, ആ ട്രാക്ക് റെക്കോർഡ് വളരെ മോശം ആണ്”, മന്ത്രി പറഞ്ഞു.

1985ലെ എയർ ഇന്ത്യ ബോംബ് സ്‌ഫോടനത്തെക്കുറിച്ചും എസ്. ജയശങ്കർ സംസാരിച്ചു. ”രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലാണ് അന്ന് ബോംബ് വെച്ചത്. ഭാഗ്യവശാൽ, ബോംബ് സ്ഫോടനം നടക്കുന്നതിനു മുൻപ് ഒരു വിമാനം ലാൻഡ് ചെയ്തു. മറ്റൊന്ന്, അയർലണ്ടിൽ വെച്ച് തകർന്നു വീണ് മുന്നൂറിലേറെ ആളുകൾ മരിച്ചു”, അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡക്കെതിരെയും എസ് ജയശങ്കർ രൂക്ഷമായ പരാമർശങ്ങൾ നടത്തി. ”കാനഡ വിഘടനവാദികളുടെ അഭിപ്രായങ്ങൾക്കും അക്രമപരവും തീവ്രവുമായ രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ഇടം നൽകിയതായി ഞങ്ങൾക്ക് തോന്നുന്നു. ഇത് തെറ്റായ സമീപനമാണ്”, എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതും നയതന്ത്ര പ്രതിനിധികൾക്കെതിരെ തിരിഞ്ഞതുമെല്ലാം ഇതിന്റെ അനന്തരഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

”ഞങ്ങളുടെ ഹൈക്കമ്മീഷനു നേരെ ആക്രമണങ്ങൾ ഉണ്ടായി. ഹൈക്കമ്മീഷനു നേരെ സ്മോക്ക് ബോംബുകൾ (smoke bombs) വരെ എറിഞ്ഞിട്ടുണ്ട്. കോൺസൽ ജനറലിനെയും മറ്റ് നയതന്ത്രജ്ഞരെയും പരസ്യമായി ഭീഷണിപ്പെടുത്തി. ഇതെല്ലാം അറിഞ്ഞിട്ടും കനേഡിയൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല”, എസ് ജയശങ്കർ പറഞ്ഞു.

ഇന്ത്യയെയും യുകെയെയും പോലെ ഒരു ജനാധിപത്യ രാജ്യമാണ് കാനഡയെന്നും രാജ്യത്തെ സ്വാതന്ത്ര്യം ദുരുപയോഗവും ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കർ നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയത്. നവംബർ 11 മുതൽ നവംബർ 15 വരെയാണ് എസ് ജയശങ്കറിന്റെ യുകെ സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

[ad_2]

Post ad 1
You might also like