സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് 5 വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം:കര്‍ശന നിര്‍ദ്ദേശവുമായി യോഗി ആദിത്യനാഥ്
[ad_1]
ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍ തന്നെ അത് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തില്‍ ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ച വരുത്തരുത്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ ഉത്തരവാദിത്തം ഉറപ്പിക്കണം. പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. വകുപ്പുതല മന്ത്രിമാര്‍ കൃത്യമായ ഇടവേളകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം’യോഗി പറഞ്ഞു.
[ad_2]