Real Time Kerala
Kerala Breaking News

അടുത്ത ലോകകപ്പില്‍ ടീം ഇന്ത്യയില്‍ ആരൊക്കെ? ഇപ്പോഴത്തെ ടീമിലെ വെറും 4 പേര്‍! ആരൊക്കെ?

[ad_1]

ഏകദിന ലോകകപ്പിനു കൊടിയിറങ്ങിയതോടെ ഇനിയുള്ള നാലു വര്‍ഷങ്ങള്‍ അടുത്ത എഡിഷനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ സമയമാണ്. ഞായറാഴ്ച നടന്ന ഫൈനലിൽ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 2027ലെ ലോകകപ്പിനു മൂന്നു രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. സൗത്താഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നീവിടങ്ങളിലായിട്ടാണ് 2027ലെ ലോകകപ്പ് നടക്കാനിരിക്കുന്നത്. ആഫ്രിക്കന്‍ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ ടൂര്‍ണമെന്റുകളിലൊന്നായിരിക്കും ഇത്.

അടുത്ത ടൂര്‍ണമെന്റിനു ഇനി നാലു വർഷമുണ്ട്. എന്നാലും ഇന്ത്യ ഇപ്പോഴേ അതിനായി തയ്യാറെടുപ്പുകൾ നടത്തേണ്ടതായുണ്ട്. ഇപ്പോൾ അവസാനിച്ച ലോകകപ്പ് എഡിഷനിൽ ഉണ്ടായിരുന്ന പലരും 2027ലെ എഡിഷനില്‍ ഇന്ത്യക്കൊപ്പം കാണില്ല. ഇപ്പോഴത്തെ ടീമിലെ വെറും നാലു പേര്‍ മാത്രമേ അടുത്ത തവണയും കളിക്കാനിടയുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും 41 വയസ്സാവും. അതിനാൽ രോഹിത് ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. മൂന്നാം നമ്പറില്‍ അടുത്ത ലോകകപ്പില്‍ കൂടി ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ കാണാനായേക്കും. നിലവില്‍ 36 വയസ്സായെങ്കിലും ഫിറ്റ്നെസ് പരിഗണിക്കുമ്പോൾ ഒരു ലോകകപ്പിനുള്ള ബാല്യം കൂടി അദ്ദേഹത്തിനുണ്ടെന്ന് തന്നെ പറയാം.

കോലിയെ കൂടാതെ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ഓപ്പണിങിലേക്കു വരിക. നിലവിലെ ലോക ഒന്നാം നമ്പര്‍ കൂടിയായ ശുഭ്മന്‍ ഗില്ലായിരിക്കും ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളി. ഒപ്പം ഹാർദ്ദിക്‌ പാണ്ട്യയും ഉണ്ടാകും. 2027ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭായിരിക്കും.



[ad_2]

Post ad 1
You might also like