ഉത്തരകാശിയിലെ ടണല്‍ അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: ഇന്ന് രാവിലെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് ദൗത്യസംഘം
[ad_1]

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും തൊഴിലാളികളെ പുറത്തെത്തിത്തിക്കാനുള്ള ശക്തമായ മുന്നൊരുക്കങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്നത്.
തടസ്സങ്ങൾ നീക്കി വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നിർമ്മാണത്തിന്റെ ഭാഗമായ ലോഹാവശിഷ്ടങ്ങളിൽ ഇരുമ്പുപൈപ്പ് തട്ടിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇത് മുറിച്ച് നീക്കി ഡ്രില്ലിങ് പുനരാരംഭിക്കാനുള്ള ശ്രമം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
അതേസമയം എല്ലാ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു പറഞ്ഞു. ഹിമാചൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിതരായി വീടുകളിലെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം. അതിനായുള്ള എല്ലാ പരിശ്രമങ്ങളും പുരോഗമിക്കുകയാണെന്നും തൊഴിലാളികൾ സുരക്ഷിതരായി പുറത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
[ad_2]
