[ad_1]
തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കശ്മീരിൽ നാല് നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ടവരിൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ (ഡിഎകെ) പ്രസിഡന്റും, ഒരു അധ്യാപകനും, ഒരു പോലീസുകാരനും, വിദ്യാഭ്യാസ വകുപ്പിലെ ഒരു ലാബ് ജീവനക്കാരനും ഉൾപ്പെടുന്നു. ഇവർ ദേശവിരുദ്ധവും തീവ്രവാദവുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാണ് കണ്ടെത്തൽ.
ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ പ്രസിഡന്റായ ഡോ.നിസാർ-ഉൽ-ഹസ്സൻ, പോലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ജീവനക്കാരന്‍ അബ്ദുൽ സലാം റാത്തർ, അധ്യാപകൻ ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 311 പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരവാദത്തിനും ഭീകരവാദത്തെ പിന്തുണക്കുന്നവർക്കും എതിരായ നടപടിയുടെ ഭാഗമാണിതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഭീകര സംഘടനകളെ സഹായിച്ചു എന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നും ആരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ജമ്മു കശ്മീരില്‍ 59 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ താമസിക്കുന്ന രണ്ടുപേരെയും ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ ബെമിന മേഖലയിൽ വെച്ച് ആയുധങ്ങളും വെടിക്കോപ്പുകളും സഹിതമാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. നവംബർ 22 ന് രാവിലെ ലാൽ പെട്രോൾ സ്റ്റേഷന് സമീപമുള്ള ബെമിന ബൈപാസിൽ നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഈ രണ്ട് പേരെയും അറസ്റ്റ് ചെയ്തത് എന്നും പോലീസ് അറിയിച്ചു.
[ad_2]