Real Time Kerala
Kerala Breaking News

പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല: യുവതിയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു

[ad_1]

പൂനെ: പിറന്നാൾ ദിനത്തിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഭാര്യ മര്‍ദ്ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയലാണ് സംഭവം. നിഖിൽ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജന്മദിനം ആഘോഷിക്കാൻ നിഖിൽ രേണുകയെ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

രേണുകയുടെ പിറന്നാൾ ദിനത്തിൽ ദുബായിൽ കൊണ്ടുപോവുകയോ വിലയേറിയ സമ്മാനങ്ങൾ നൽകുകയോ ചെയ്തില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഡൽഹിയിൽ പോകണമെന്ന ആഗ്രഹത്തിനും നിഖിലിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതും രേണുകയ്ക്ക് നിഖിലിനോട് ദേഷ്യം ഉണ്ടാവാന്‍ കാരണമായെന്ന് പൊലീസ് പറഞ്ഞു.

ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും, വഴക്കിനിടയിൽ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

 



[ad_2]

Post ad 1
You might also like