Real Time Kerala
Kerala Breaking News

ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഉത്തര്‍പ്രദേശ്

[ad_1]

ലക്‌നൗ: റോഡില്‍ നിന്ന് വൈദ്യുതി ഉത്പാദനമോ എന്ന് കേള്‍ക്കുന്നവര്‍ നെറ്റി ചുളിക്കേണ്ട. സംഭവം സത്യമാണ്. ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 550 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാര്‍ എക്സ്പ്രസ് വേ ആയി മാറാനാണ് ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ തയ്യാറെടുക്കുന്നത്.

Read Also: ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന: 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

ഇത് യാത്രക്കാര്‍ക്ക് വെളിച്ചം നല്‍കാന്‍ സഹായിക്കും എന്നതിലുപരി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈവേയ്ക്കരികിലുള്ള വീടുകള്‍ക്കും
ഊര്‍ജം പ്രദാനം ചെയ്യാനും സാധിക്കും എന്നുമാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.

ഇതിനായി ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈവേയാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,700 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

[ad_2]

Post ad 1
You might also like