നമസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തും: ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും അടിച്ചു മാറ്റും: 26കാരന്‍ പിടിയില്‍
[ad_1]

ഹൈദരാബാദ്: പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന 26കാരന്‍ പിടിയില്‍. മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുൽ നദീം (26) ആണ് പിടിയിലായത്. നമസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പള്ളിയിലെത്തുക. പിന്നീട്, മറ്റുള്ളവർ നമസ്‌കരിക്കുമ്പോൾ ലാപ്‌ടോപ്പുകൾ അടങ്ങിയ ബാഗുമായി ഇയാൾ കടന്നുകളയും.
നഗരത്തിലെ പള്ളികളിലെത്തി ലാപ്‌ടോപ്പുകൾ അടങ്ങിയെന്ന് കരുതുന്ന ബാഗുകൾ ആദ്യം തന്നെ മോഷ്ടാവ് ഉന്നമിടും. ഇവയുടെ ഉടമസ്ഥർ നമസ്‌കരിക്കുന്ന സമയം നോക്കിയാണ് ബാഗുമായി കടന്നുകളയുക. ഓരോ മോഷണത്തിനും വ്യത്യസ്ത മസ്ജിദുകളാണ് ഇയാൾ തെരഞ്ഞെടുത്തിരുന്നത്.
ആറു ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആസിഫ് നഗർ, ചാദർഘട്ട്, അഫ്‌സൽഗഞ്ച്, ഖൈറത്താബാദ്, ആബിദിസ് എന്നിവിടങ്ങളിലെ പള്ളികളിൽനിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പുകളാണ് ഇയാളിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പള്ളികളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അഫ്‌സൽഗഞ്ച് പൊലീസും ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
[ad_2]
