Real Time Kerala
Kerala Breaking News

വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയി: ഗായിക നിഖിത ഗാന്ധി

[ad_1]

കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിക്ക് മുന്‍പാണ് ഓര്‍ക്കാപ്പുറത്ത് അപ്രതീക്ഷിത ദുരന്തമുണ്ടായത്.

‘കൊച്ചിയില്‍ നടന്ന സംഭവത്തില്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. ഞാന്‍ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’- നിഖിത ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘ബുര്‍ജ് ഖലീഫ’, ‘ഖാഫിറാന’, ‘നജാ’ തുടങ്ങി നിരവധി ഹിറ്റ് പാട്ടുകള്‍ പാടിയ ഗായികയാണ് നിഖിത ഗാന്ധി. സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3യിലെ പാട്ടുകളും ആലപിച്ചിട്ടുണ്ട്.



[ad_2]

Post ad 1
You might also like