[ad_1]
ബംഗളുരു: മരുമകളോടുള്ള ദേഷ്യത്തെ തുടർന്ന് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മായി അമ്മ. കർണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബർ 22 നാണ് സംഭവം നടന്നത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
സരോജയുടെ മകൻ വിവാഹം ചെയ്ത നാഗരത്‌നയോടുള്ള ദേഷ്യമാണ് പേരക്കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. സരോജയ്ക്ക് മകന്റെ ഭാര്യയോടെ കടുത്ത ദേഷ്യമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗരത്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത് മൂന്ന് മാസമേ ആയിട്ടുള്ളു.
[ad_2]