Real Time Kerala
Kerala Breaking News

കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി: എല്ലാ പരീക്ഷകളും മാറ്റിവച്ചു

[ad_1]

കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് കുസാറ്റ് സർവകലാശാല ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻറെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക.

വിദ്യാർത്ഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കാനായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി
പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടർന്ന് എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സർവകലാശാല അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. അതേസമയം സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും.

സിൻഡിക്കേറ്റ് അംഗം കെ കെ കൃഷ്ണകുമാർ, മാത്തമാറ്റിക്സ് പ്രൊഫസർ ശശി ഗോപാലൻ, യൂത്ത് വെൽഫെയർ ഡയറക്ടർ പി കെ ബേബി എന്നിവർ അടങ്ങുന്നതാണ് സമിതി. ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.

[ad_2]

Post ad 1
You might also like