Real Time Kerala
Kerala Breaking News

ഡൽഹിയിൽ അതിശൈത്യം: വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്

[ad_1]

ഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്. നിലവിൽ, ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. അശോക് വിഹാറിൽ വായു നിലവാര സൂചിക 455ഉം, ദ്വാരക സെക്ടറിൽ 402ഉം രേഖപ്പെടുത്തി.

പുലർച്ചെ മുതൽ കനത്ത പുകമഞ്ഞാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. പുകമഞ്ഞ് നിലനിൽക്കുന്നതിനെ തുടർന്ന് രാജ്യാന്തര വിമാനത്താവള മേഖലയിൽ കാഴ്ചപരിധി 800 മീറ്ററായി കുറഞ്ഞിരുന്നു. ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളെ നിയന്ത്രണവിധേയമാക്കാൻ സ്മോഗ് ഗണ്ണുകൾ ഉപയോഗിച്ച് വെള്ളം തളിക്കുന്നത് ഊർജ്ജിതമാക്കിയിട്ടുണ്ട്.

വായു നിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച മുതലാണ് ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകൾ തുറന്നത്. കൂടാതെ, വാഹന ഗതാഗത രംഗത്തും ഇളവുകൾ നൽകിയിരുന്നു. എന്നാൽ, ഡൽഹി മേഖലയിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായി മാറിയത്.



[ad_2]

Post ad 1
You might also like