[ad_1]
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ അനുമതി നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒരാഴ്ചയ്ക്കുള്ള നൂറിലധികം സ്പെഷ്യൽ ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുക. അതിനാൽ, ഈ രാജ്യത്തെ മുഴുവൻ സോണുകളോടും ആവശ്യാനുസരണം ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു.
ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ വിവിധ സോണുകളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സ്പെഷ്യൽ സർവീസ് നടത്താൻ റെയിൽവേ അനുമതി നൽകുന്നത്. അതേസമയം, അയോധ്യ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. രണ്ട് ഘട്ടങ്ങളായാണ് പണി പൂർത്തീകരിക്കുന്നത്. 240 കോടി രൂപയുടെ ആദ്യഘട്ട പ്രവൃത്തി ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതാണ്.
[ad_2]